29/7/10

കുരങ്ങന്റെ ഏണി

പണ്ഡിതന്‍പിള്ള ഭാഷ്യം

കുരക്കേണിക്കൊല്ലം എവിടാണെന്ന് ഇന്നും ആര്‍ക്കും പിടിയില്ല, ഇളംകുളം സാറിനത് അറിയാം . എന്തിന്റെ അടിസ്ഥാനത്തില്‍ എന്നു ചോദിച്ചാല്‍ - ആ (കട. ഗോപാല്‍ജി)

ഇളംകുളം പറയുന്നത്


ശിവശങ്കരന്‍നായര്‍, പ്രാചീനകേരളത്തിന്റെ രാഷ്ട്രീയ ചരിത്രം,

1018 നുശേഷം നടന്നുവെന്നു പറയുന്ന ഒരു യുദ്ധം. അതില്‍ ശ്രീവല്ലഭന്‍കോതയെ ആദ്യം കൊണ്ടുവെയ്ക്കുക, പിന്നെ ഫുട്ട് നോട്ടിലെ ശ്രീവല്ലഭപെരുംചാല വല്ലഭന്‍കോതയുടെ തലയ്ക്കു കെട്ടിവെയ്ക്കുക. ശിവശങ്കരന്‍നായര്‍ മടിച്ചുനിന്നിടത്ത് താന്‍ ധീരമായി മുന്നേറിയെന്നൊക്കെ ആയിരിക്കും വിദ്വാന്റെ വിചാരം. ആകെ ഒരു ശിവശങ്കരന്‍‌നായരാണ് കയ്യിലുള്ളത്. അതുപോലും വായിച്ചാല്‍ തിരിയാത്തവനാണ് ശാസനങ്ങള്‍ വായിച്ച് ചരിത്രം പറയുന്നത്. എന്തൊരു തൊലിക്കട്ടി!

ശിവശങ്കരന്‍നായരും ഇളംകുളം പൂജയോടെയാണ് തുടങ്ങുന്നത്.
തൊട്ടടുത്ത  പേജില്‍ അതാ ഒരു ശാസനം കിടക്കുന്നു. എടുത്തു, തട്ടി. അതില്‍ ഒരു ലാറ്റിന്‍പൊടിയും തിരുകി. eiusdem generis. പണ്ഡിതന്‍! എന്ത് പിണ്ണാക്കാണ് അതിനിവിടെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ