27/7/10

പൊണ്ണന്‍പിള്ളയും ശങ്കരന്‍ ചരിതവും

പാണ്ഡ്യന്‍ ശ്രീവല്ലഭന്‍, വല്ലഭപ്പെരുംചാല

ശ്രീവല്ലഭന്‍കോത, വേണാട്ടുരാജാവ്, ശിവശങ്കരന്‍ നായരുടെ അഭിപ്രായത്തില്‍ "ഒരു പക്ഷേ തമിഴകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി"യാണത്രെ. 985 മുതല്‍ 1016 വരെ ഭരിച്ച രാജരാജചോളന്റെ എട്ടാം ഭരണവര്‍ഷത്തിലെ ലിഖിതത്തില്‍ കാന്തളൂര്‍ ശാലകമറുത്തരുളിയതായി പറയുന്നതുകൊണ്ട് അങ്ങോര്‍ 991 നു മുന്‍പേ വിഴിഞ്ഞവും വേണാടും കീഴടക്കിയത്രെ. 991 ആവുമ്പോഴേക്കും ഭാസ്കര രവിയുടെ 13ആം ഭരണ വര്‍ഷവും ആയിരുന്നു. എന്നാലെന്ത് 991 നുമുന്‍പേ തോറ്റ വേണാടിന്റെ രാജാവായി നന്റുഴനാടു മുതല്‍ നാഞ്ചിനാടുവരെയുള്ള എല്ലാ നാടുകളുടെയും നിയന്ത്രണം ശ്രീ വല്ലഭന്‍ കോതയ്ക്കായിരുന്നു 991 വരെ എന്ന്!. തോറ്റരാജാവ് സര്‍വ്വശക്തനായ രാജാവ്. അച്ചടിത്തെറ്റായിരിക്കാം. പക്ഷേ പൊണ്ണന്മാര്‍ക്ക് അതും മതിയല്ലോ.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ