7/10/20

പട്ടിണി ജാഥ- ഏ കെ ജിയുടെ ആത്മകഥയിൽനിന്ന്

 

ഈ ജാഥ സൃഷ്ടിച്ച ഉണർവിനെ ശരിക്കും ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ലോകത്തിലെ പട്ടിണിജാഥകളുടെ ഇടയിൽ ഇത് അപ്രധാനമായിരുന്നില്ല. കാൽനടയായി 750 മൈൽ, 500 പൊതുയോഗങ്ങൾ. ഇവയിൽ ഞങ്ങൾ രണ്ടുലക്ഷം ആളുകളോട് പ്രസംഗിച്ചു. 25,000 ലഘുലേഖകൾ വിറ്റു. ചില്ലറ നാണയങ്ങളായി 500 രൂപ പിരിച്ചെടുത്തു. കേരളത്തിലെ എല്ലാ താലൂക്കുകളിലേക്കും ചെറിയ ജാഥകളെ അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ജാഥകളിൽ അനേകം പുതിയ പ്രവർത്തകർ പങ്കെടുത്തു.  'പട്ടിണി പാട്ടുകൾ' എല്ലായിടത്തും കേൾക്കാമായിരുന്നു. (ഏ കെ ജി, എൻ്റെ ജീവിതകഥ, പേജ് 95, ചിന്ത പബ്ലിഷേഴ്സ്, 2007)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ